Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JantarMantardenotified

ജ​ന്ത​ർ​മ​ന്ത​ർ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ജി​ത് ദീ​പ്കെ; ഇ​നി രാ​ജ്യം മു​ഴു​വ​ൻ ജ​ന്ത​ർ​മ​ന്ത​ർ ആ​കു​മെ​ന്ന് പ്ര​തി​ക​ര​ണം

ന്യൂ​ഡ​ൽ​ഹി:  ഡ​ൽ​ഹി​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ജ​ന്ത​ർ​മ​ന്ത​റി​നെ പ്ര​തി​ഷേ​ധ വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പൊ​ലി​സ് ന​ട​പ​ടി​ക്കെ​തി​രെ സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദി​പ്കെ. ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​വേ​ദി​യ​ല്ലാ​താ​യി മാ​റി​യേ​ക്കാം, എ​ന്നാ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ത്ത​രം നീ​തി​കേ​ടു​ക​ൾ​ക്കെ​തി​രെ ഇ​നി രാ​ജ്യം മു​ഴു​വ​ൻ ജ​ന്ത​ർ​മ​ന്ത​ർ ആ​യി മാ​റു​മെ​ന്ന് അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ട​യാ​ണ് ജ​ന്ത​ർ​മ​ന്ത​ർ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും, സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 

സ​മ​ര​ങ്ങ​ൾ​ക്കാ​യി രാം​ലീ​ല ഗ്രൗ​ണ്ട്, ബു​രാ​രി ഗ്രൗ​ണ്ട്, സി​ബി​ഡി ഗ്രൗ​ണ്ട് എ​ന്നീ പു​തി​യ സ്ഥ​ല​ങ്ങ​ളാ​ണ് പൊ​ലി​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up